ജഹ്‌റ കോർണിഷ് വിനോദ മേഖലയായി വികസിപ്പിക്കാനുള്ള പദ്ധതി സ്വകാര്യ കമ്പനിക്ക് നൽകും

0
21

കുവൈത്ത് സിറ്റി:  ജഹ്‌റ കോർണിഷ് വികസിപ്പിക്കുന്നതിനുള്ള പദ്ധതി  പൊതു ലേലത്തിലൂടെ സ്വകാര്യ കമ്പനിക്ക് നൽകും. കഴിഞ്ഞദിവസം ചേർന്ന കുവൈത്ത് കാബിനറ്റ് ഇതിന് അംഗീകാരം നൽകി.   കുവൈത്ത് ഐഡന്റിറ്റി കാത്തുസൂക്ഷിച്ചുകൊണ്ട് നഗരവികസനത്തിൻ്റെ ഭാഗമായാണ് ഇവിടെ വിനോദ മേഖലയാക്കി മാറ്റുക എന്ന് പ്രാദേശികപാത്രം റിപ്പോർട്ട് ചെയ്തു.

ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി ഏകോപിപ്പിച്ച് ലേലത്തിനായി പ്രോജക്ട് തയ്യാറാക്കാൻ കുവൈത്ത് മുനിസിപ്പാലിറ്റിയോട് കാബിനറ്റ് ആവശ്യപ്പെട്ടു.