കുവൈത്ത് സിറ്റി: ബദർ അൽ സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ആൻഡ് മെഡിക്കൽ സെന്റർ ഡയറക്ടർമാരായ ഡോ. മുഹമ്മദ് പി.എ, അബ്ദുൾ ലത്തീഫ്, ഡോ. ശരത് ചന്ദ്ര (സിഇഒ) എന്നിവർ രക്തദാനം ചെയ്യുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷന് ലഭിക്കുമെന്ന് അറിയിച്ചു . ഈ ഓഫർ ലഭിക്കുക ഒരു വർഷത്തേക്കാണ്, ജനുവരി 1 മുതൽ ഡിസംബർ 31 വരെ. ഈ ഓഫർ ലഭിക്കുന്നതിന് ഏതെങ്കിലും അസോസിയേഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഏതെങ്കിലും രക്തബാങ്കിന്റെ രസീത് നൽകിയാൽ മതി
രക്തം ദാനം ചെയ്യുന്നത് സ്വീകർത്താവിന്റെ മാത്രമല്ല രക്തദാതാവിന്റെയും ജീവൻ രക്ഷിക്കുന്നു. രക്തദാനം രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കുന്നുമുണ്ട്.