കുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഇൻഫർമേഷൻ സിസ്റ്റംസ് സെന്റർ അധികൃതർ നൽകിയ വിവരമനുസരിച്ച് “ആശൽ” ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ച് അതോറിറ്റി കഴിഞ്ഞ വർഷം 1.27 ദശലക്ഷം വർക്ക് പെർമിറ്റുകൾ പുതുക്കി നൽകി. ആദ്യമായി അനുവദിക്കുന്നു 30,000 പെർമിറ്റുകൾക്ക് പുറമേ ആണിത്. 174 ഇലക്ട്രോണിക് സേവനങ്ങൾ ഉൾപ്പെടെ, അതോറിറ്റിയുടെ 90% സേവനങ്ങളും ഇപ്പോൾ ഓട്ടോമേറ്റഡ് ആണ്. ഇതുവഴി തെറ്റായ വിവരങ്ങൾ നൽകുന്നത് തടയുന്നതിനും ശരിയായ ഡാറ്റ പരിശോധിക്കാൻ സഹായിക്കുന്നതിനും എല്ലാ സർക്കാർ ഏജൻസികളുമായുള്ള ലിങ്ക് പൂർത്തിയാക്കാനും അറബ്, ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധം ആരംഭിക്കാനുമുള്ള നടപടികളുള്ളതായും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
വാണിജ്യ മന്ത്രാലയവുമായി ലിങ്ക് ചെയ്യുന്നത് ഒരു പുതിയ സംവിധാനം കൊണ്ടുവരുന്നതിനായി അവസാനഘട്ട പണികൾ നടക്കുകയാണ്. 20 സർക്കാർ ഏജൻസികളുമായി നിലവിലെ ലിങ്ക് പൂർത്തിയായതായിട്ടുണ്ട് എന്നും വൃത്തങ്ങൾ വ്യക്തമാക്കിയതായി റിപ്പോർട്ടുകളിൽ ഉണ്ട്