കുവൈത്ത് സിറ്റി: അൽ-മുത്‌ലയിൽ, നാഷണൽ സെന്റർ ഫോർ ഒക്യുപേഷണൽ ഹെൽത്ത് ആൻഡ് സേഫ്റ്റി യുടെ പരിശോധനയിൽ ഉച്ചസമയത്തെ തൊഴിൽ നിയന്ത്രണം സംബന്ധിച്ച അറിയിപ്പ് അനുസരിക്കാത്ത നിരവധി സംഭവങ്ങൾ കണ്ടെത്തി. നിരീക്ഷണ സംഘം ടീം അൽ-മുത്‌ലയിലെ 450 സ്ഥലങ്ങൾ പരിശോധിക്കുകയും നിയമലംഘനങ്ങൾ ഒഴിവാക്കാൻ 600 ജീവനക്കാർക്ക് നോട്ടീസ് നൽകുകയും ചെയ്തതായി ടീമിന്റെ നേതാവ് ഹമദ് അൽ-മഖിയൽ വ്യക്തമാക്കി. ഇവരെ ശിക്ഷയിൽ നിന്ന് ഒഴിവാക്കുന്നതിനായി അവരുടെ തൊഴിലുടമകൾ ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ചതായും അവർ പറഞ്ഞു