ഈ ഏഴ് കുറ്റങ്ങൾ ചെയ്താൽ പ്രവാസികളെ നാടുകടത്തും

0
20

കുവൈത്ത് സിറ്റി: ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റും ആഭ്യന്തര മന്ത്രാലയവും നാടുകടത്തലിന് കാരണമായേക്കാവുന്ന ഏഴ് കുറ്റകൃത്യങ്ങൾ പട്ടികപ്പെടുത്തിയിട്ടുണ്ട്.

നാടുകടത്താൻ കാരണമായേക്കാവുന്ന നിയമ ലംഘനങ്ങൾ ഇവയാണ് :

– അനുമതിയില്ലാതെ കുവൈറ്റ് ഉൾക്കടലിൽ മത്സ്യബന്ധനം നടത്തുക

– നിശ്ചയിക്കാത്ത സ്ഥലങ്ങളിൽ മാലിന്യങ്ങളും നിർമ്മാണ സാമഗ്രികളും  നിക്ഷേപിക്കുക

–  ലൈസൻസില്ലാതെ വാഹനമോടിക്കുക

– ടാക്സി ഡ്രൈവർമാർ നടത്തുന്ന ഗുരുതരമായ ട്രാഫിക് ലംഘനങ്ങൾ (‘ ഓൺ കോൾ’, ‘റോവിംഗ്’ നിയമങ്ങൾ പാലിക്കാത്തവർ)

– പൊതു ധാർമ്മികത ലംഘിക്കുന്നവർ

– വർക്ക് പെർമിറ്റുകൾ പുതുക്കാതെ തങ്ങുന്നവർ