സ്ത്രീ വേഷം കെട്ടി ആഭരണങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച പ്രവാസി പിടിയിൽ

0
25

കുവൈത്ത് സിറ്റി: സ്ത്രീ വേഷം കെട്ടി പ്രമുഖ ആഭരണ വില്പന ശാലയിൽ മോഷണം നടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. യൂറോപ്യനായ യുവാവാണ് പിടിയിലായത്. പ്രമുഖ ആഭരണ വില്പനശാലയിൽ നിന്നാണ് ഇയാൾ വിലകൂടിയ ആഭരണം മോഷ്ടിക്കാൻ ശ്രമിച്ചത്. സ്ഥാപനത്തിലെ ജീവനക്കാർ തന്നെയാണ് ഇയാളെ പിടികൂടി അഹമ്മദി പോലീസിനെ ഏൽപ്പിച്ചത്. കുവൈത്തിൽ നിന്ന് മോശം നടത്തിയ ശേഷം സ്വദേശത്തേക്ക് പോകാൻ ആയിരുന്നു തൻറെ പദ്ധതിയെന്ന് പ്രതി കുറ്റ സമതം നടത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.