കുവൈത്ത് സിറ്റി: ജലീബ് അൽ-ഷുയൂഖ് മേഖലയിലെ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള വികസന പദ്ധതി തയ്യാറാക്കാൻ കുവൈത്ത് മുനിസിപ്പാലിറ്റിയെ മന്ത്രിസഭ ചുമതലപ്പെടുത്തി. രണ്ടാഴ്ചയ്ക്കുള്ളിൽ പദ്ധതി റിപ്പോർട്ട് തയ്യാറാകുമെന്ന് പ്രാദേശിക പത്രമായ അൽ-ഖബാസ് റിപ്പോർട്ട് ചെയ്തു. ആവശ്യമായ പഠനം നടത്തി ജലീബ് അൽ-ഷുയൂഖ് പ്രദേശം വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുന്നതിന് മുനിസിപ്പാലിറ്റി ഇന്റീരിയർ, ഫിനാൻസ്, എംപിഡബ്ല്യു, എംഇഡബ്ല്യു എന്നീ വിഭാഗങ്ങളിലെ ഏജൻസികളുമായി സഹകരിക്കും. ഈ പ്രദേശത്ത് റെസിഡൻഷ്യൽ കോമ്പൗണ്ടുകൾ സൃഷ്ടിക്കുകയും പ്രദേശവാസികൾക്ക് വാണിജ്യ, സാമൂഹിക, വിനോദ സൗകര്യങ്ങൾ നൽകുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം.