ഒക്ടോബറിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 711 പേരെ അറസ്റ്റ് ചെയ്തു

0
27

കുവൈത്ത് സിറ്റി: ഇക്കഴിഞ്ഞ ഒക്ടോബറിൽ മാത്രം കുവൈത്തിൽ താമസ തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് പിടിയിലായത് 711 പേർ. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, ആഭ്യന്തര, വാണിജ്യ മന്ത്രാലയങ്ങൾ, കുവൈറ്റ് മുനിസിപ്പാലിറ്റി എന്നിവയിലെ അംഗങ്ങൾ ഉൾപ്പെടുന്ന ഒരു കമ്മിറ്റി നടത്തിയ സുരക്ഷാ പരിശോധനയിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തതെന്ന്, അൽ-ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ശനിയാഴ്ച ഫർവാനിയയിലെയും ദജീജിലെയും  മാർക്കറ്റുകളിലും പരിസരത്തുമായി നടത്തിയ പരിശോധനയിൽ 32 നിയമലംഘകരെ അറസ്റ്റ് ചെയ്തതായി PAM ഇൻസ്പെക്ഷൻ ടീം തലവൻ മുഹമ്മദ് അൽ-ദാഫിരി പറഞ്ഞു.അറസ്‌റ്റിലായ തൊഴിലാളികളിൽ ഭൂരിഭാഗവും ആർട്ടിക്കിൾ 18 ആണെന്നും  അൽ-ദാഫിരി കൂട്ടിച്ചേർത്തു.