കുവൈത്ത് സിറ്റി: പലരാജ്യങ്ങളിലും ഒമിക്രോൺ പടരുന്ന സാഹചര്യത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പരിശോധന കർശനമാക്കുന്നു . ഇതുസംബന്ധിച്ച് കര്‍ശന നിര്‍ദേശങ്ങളാണ് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ പുറപ്പെടുവിച്ചരിക്കുന്നത്. രാജ്യത്തേക്ക് വരുന്ന യാത്രക്കാരില്‍ നിരീക്ഷണം ശക്തമാക്കും.
കുവൈറ്റ് വിമാനത്താളത്തില്‍ എത്തുന്നവരുടെ ശരീര താപനില പരിശോധിച്ച് പിസിആർ പരിശോധന നടത്തുന്നുണ്ട്. യാത്രക്കാർ 72 മണിക്കൂറിനുള്ളിൽ പിസിആർ പരിശോധന നടത്തിയതിന്‍റെ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റി കെെയില്‍ കരുതണം. അംഗീകൃത വാക്സിൻ സ്വീകരിച്ചവർക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം ഉള്ളവര്‍ക്ക് മാത്രമാണ് രാജ്യത്തേക്ക് പ്രവേശന അനുമതി നല്‍കിയിരിക്കുന്നത്.