കുവൈത്ത് സിറ്റി : ഒമിക്രോൺ കൊറോണ പശ്ചാത്തലത്തിൽ രാജ്യ്യത്ത് ഭാഗികമായോ സമ്പൂർണ്ണമായോ കർഫ്യൂ ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിലില്ലെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബ് ദിന പത്രം റിപ്പോർട്ട് ചെയ്തു.എന്നാൽ
ആവശ്യമായ ആരോഗ്യ, പ്രതിരോധ നടപടികൾ ഏവരും തുടർന്നും പാലിക്കേണ്ടതിന്റെ ആവശ്യകത വൃത്തങ്ങൾ ഊന്നിപ്പറഞ്ഞു. സൗദിയിൽ ഇന്ന് ആദ്യ ഒമിക്രോൺ വക ഭേദം റിപ്പോർട്ട് ചെയ്തിരുന്നു.അതേ സമയം കിഴക്കൻ മെഡിറ്ററേനിയൻ മേഖലയെ സംബന്ധിച്ച് ലോകാരോഗ്യ സംഘടന യുടെ മുന്നറിയിപ്പിന്റെ സ്ഥിരീകരണമാണു ഇപ്പോൾ ഗൾഫ് മേഖലയിൽ ഒമിക്രോൺ വകഭേദം കണ്ടെത്തിയത് എന്ന് കൊറോണ ഉന്നത അവലോകന സമിതി ചെയർമ്മാൻ ഡോ. ഖാലിദ് അൽ ജാറല്ല വ്യക്തമാക്കി. പകർച്ച വ്യാധി നിരീക്ഷണവും,പ്രതിരോധ നടപടികളും ശക്തിപ്പെടുത്തുവാനും വാക്സിനേഷൻ നടപടികൾ വർദ്ധിപ്പിക്കുവാനും അദ്ധേഹം ആവശ്യപ്പെട്ടു.