ഡിസംബറിൽ കുവൈത്തിൽ അതിശൈത്യമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

0
42

കുവൈത്ത് സിറ്റി: കുവൈത്ത് അതി ശൈത്യത്തിലേക്കെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഡോ.ആദിൽ അൽ സാദൂൺ മുന്നറിയിപ്പുനൽകി. അതിശൈത്യം ഡിസംബർ 7 മുതൽ ആരംഭിച്ച്  40 ദിവസത്തോളം തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. രണ്ട് ഘട്ടങ്ങളിലായിട്ടാണ് ആയിരിക്കും ശൈത്യം അനുഭവപ്പെടുക. ഡിസം​ബ​ർ ഏ​ഴു​മു​ത​ൽ 27 വ​രെ​ ആദ്യ ഘട്ടവും 28 മു​ത​ൽ​ ഫെ​ബ്രുവ​രി 14 വ​രെ  രണ്ടാം ഘട്ടവും ആയിരിക്കും, ഇതിൽ അതിശൈത്യം അനുഭവപ്പെടുക രണ്ടാം ഘട്ടത്തിൽ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ഘട്ടത്തിൽ അന്തരീക്ഷ ഊഷ്മാവ് ചില ദിവസങ്ങളിൽ പൂജ്യം ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നും ഡോ സാദൂൺ മുന്നറിയിപ്പ് നൽകുന്നു.