കുവൈത്തിൽ കരാർ കോൺട്രാക്ടുകളിലും സ്വദേശികൾക്ക് മുൻഗണന

0
20

കുവൈത്ത് സിറ്റി: കുവൈത്തിൽ  എല്ലാ മേഖലകളിലും സ്വദേശിവത്കരണം  ശക്തമാക്കുന്നു . നയമനുസരിച്ച് സർക്കാർ കരാർ പദ്ധതികളിലും അനുബന്ധ പ്രോജക്ടുകളിലും സ്വദേശികൾക്ക് മുൻഗണന നൽകുന്നതിന് കർശന നിർദേശം നൽകിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.  സർക്കാർ കോൺട്രാക്ട് ജോലികളിലും അനുബന്ധ പ്രോജക്ടുകളിലും കൂടുതൽ സ്വദേശികളെ നിയമിക്കാനുള്ള നടപടികൾ സർക്കാർ ഊർജ്ജിതപ്പെടുത്തിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതിൻറെ ഭാഗമായി പൊതുമരാമത്തു വകുപ്പിൽ നിലവിൽ തുടരുന്ന പ്രവാസികൾക്ക് പകരം  സ്വദേശികൾക്ക് അവസരം നൽകാനും ധാരണയായിട്ടുണ്ട്. ഔദ്യോഗിക അംഗീകാരം ലഭിച്ചാൽ നടപടികളുമായി മുന്നോട്ട് പോകാനുമാണ് അധികൃതരുടെ തീരുമാനം