കുവൈത്തിൽ മാസ്ക് നിർമ്മാണം പ്രതിദിനം 50 ലക്ഷം, ആ​റു​ മാ​സ​ത്തേ​ക്കുള്ള സ്​​റ്റോ​ക്​​ സ​ജ്ജം

0
12

കുവൈത്ത് സിറ്റി: ഒമ്പത് തദ്ദേശീയ ഫാക്ടറികളിലായി  കുവൈത്തിൽ ഒരു ദിവസം നിര്‍മ്മിക്കുന്നത് 50 ലക്ഷം മാസ്കുകള്‍.  വ്യവസായികാടിസ്ഥാനത്തിൽ  മാസ്ക് നിര്‍മ്മിക്കുന്നതിനാൽ ആറ് മാസത്തേക്ക്  ഉപയോഗിക്കാന്‍ ആവശ്യമായ അത്രരക്കും മാസ്കുകള്‍ ഇപ്പോൾ തന്നെ സ്റ്റോോക്ക് ചെയ്തിിട്ടുണ്ട്. രാജ്യത്ത് മാസ്കിന്‍റെ ഉൽപാദനം വർധിച്ചതോടെ വിലയും കുറഞ്ഞു. കൊവിഡ് പടര്‍ന്നു പിടിച്ച ആദ്യ കാലത്ത് വലിയ തുക നല്‍കിയാണ് മാസ്ക് ഇറക്കുമതി ചെയ്തിരുന്നത്. ഒരു പാക്ക് മാസ്കിന് ആറ് ദിനാറിന് അധികം ആയിരുന്നു വില ഈടാക്കിയിരുന്നത്. പിന്നീട് കൊവി‍ഡ് കൂടിയ സാഹചര്യത്തില്‍ ആറ് ദിനാറിന് മുകളില്‍ എത്തിയിരുന്നു. മാസ്ക് പൂഴ്ത്തി വെപ്പും, കൃത്രിമ വിലകയറ്റവും ഉണ്ടായിരുന്നു. നിലവിിൽ ഒരു പാക്കറ്റ് മാസ്ക്കിന് അര ദീനാർ ആണ് വില ഈടാക്കുന്നത്.