കുവൈത്തിൽ പൊതുഇടങ്ങളിൽ പ്രവേശിക്കാൻ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കാന്‍ ആലോചന

0
18

കുവൈത്ത് സിറ്റി:ഒമിക്രോണ്‍ ലോകത്ത് പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ മാളുകളിലേക്കും മറ്റുമുള്ള പ്രവേശനത്തിന് കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കാൻ സാധ്യതയുള്ളതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്ത് സാമൂഹിക പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. . ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ കോവിഡ് എമര്‍ജന്‍സിക്കായുള്ള സുപ്രിം കമ്മിറ്റി മന്ത്രിസഭയ്ക്ക് സമര്‍പ്പിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൊതു ഇടങ്ങളിലെ പ്രവേശനത്തിന് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി ഇമ്മ്യൂണിറ്റി, മൈ കുവൈറ്റ് മൊബൈല്‍ ആപ്പുകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തും.ഡിജിറ്റല്‍ സിവില്‍ ഐഡിയില്‍ ബൂസ്റ്റര്‍ ഡോസ് വിവരങ്ങള്‍ കൂടി ഉള്‍പെടുത്തും.