കുവൈത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചു

0
19

കുവൈത്ത് സിറ്റി: കുവൈത്തിൽ പുതിയ കോവിഡ് വകഭേദമായ ഒമിക്രോൺ റിപ്പോർട്ട് ചെയ്തു. ആഫ്രിക്കൻ രാജ്യത്ത് നിന്നെത്തിയ യൂറോപ്യൻ വംശജനാണ് അണുബാധ സ്ഥിരീകരിച്ചത്. കോവിഡ് മാനദണ്ഡ പ്രകാരം നിലവിൽ ഇയാൾ ക്വാറന്റീനിലാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചു. വൈറസ് ബാധിതനായ വ്യക്തി കുവൈത്തിൽ എത്തുന്നതിനു മുമ്പ് തന്നെ അംഗീകൃത വാക്സിന്റെ രണ്ടു ഡോസുകളും ഇദ്ദേഹം പൂർത്തിയാക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു. ഒമിക്രോൺ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലുകൾ എന്ന നിലയിൽ ബൂസ്റ്റർ ഡോസ് ഉൾപ്പെടെ വാക്സിൻ സ്വീകരിക്കാൻ ഏവരും മുന്നോട്ടുവരണമെന്നും അധികൃതർ അഭ്യർഥിച്ചു.