കുവൈത്ത് സിറ്റി: വിസകാലാവധി കഴിഞ്ഞിട്ടും അത് നിയമവിധേയമാക്കാതെ കുവൈത്തില്‍ തങ്ങുന്ന പ്രവാസികള്‍ അടുത്തുള്ള പോസീസ് സ്‌റ്റേഷനുകളില്‍ കീഴടങ്ങണമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കീഴടങ്ങുന്നവര്‍ക്ക് സ്‌പോണ്‍സര്‍മാരുടെ ചെലവില്‍ സ്വദേശങ്ങളിലേക്ക് മടങ്ങാം. അതോടൊപ്പം ഇവര്‍ക്കെതിരെ നിയമ നടപടകളും ഉണ്ടാകില്ല. കൂടാതെ പിന്നീട് കുവൈത്തിലേക്ക് മടങ്ങി വരുന്നതിന് നിരോധനം ഏര്‍പ്പെടുത്തുകയുമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുന്ന പൊതു സുരക്ഷാ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫറാജ് അല്‍ സൗബിയാണ് ഇക്കാര്യം അറിയിച്ചത്.
Home Middle East Kuwait റസിഡന്‍സി നിയമലംഘകര്‍ പോസീസ് സ്‌റ്റേഷനില്‍ കീഴടങ്ങാന്‍ നിര്‍ദേശം; ഇവര്‍ക്കെതിരെ നിയമനടപടിയും കുവൈത്തിലേക്ക് മടങ്ങിവരുന്നതിന് വിലക്കും ഉണ്ടാകില്ല