കുവൈത്ത് സിറ്റി: കുവൈത്ത് പൊതുമരാമത്ത് വകുപ്പിൽ ജീവനക്കാർ ജോലി ചെയ്യാതെ ശമ്പളം കൈപ്പറ്റിയതായി കണ്ടെത്തി. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ആറ് അറ്റകുറ്റപണി വിഭാഗത്തിലെ നൂറിലധികം ജീവനക്കാരാണ് ഇത്തരത്തിൽ ശമ്പളം കൈപ്പറ്റിയത് . ചെലവുചുരുക്കല്‍ നടപടികള്‍ നടപ്പാക്കാന്‍ മന്ത്രിമാരുടെ കൗണ്‍സില്‍ സംസ്ഥാന അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് ഈ കണ്ടെത്തല്‍.സൂപ്പര്‍വൈസര്‍മാര്‍, മാനേജിംഗ് ഡയറക്ടര്‍, സൂപ്പര്‍വിഷന്‍ മേധാവികള്‍, ഓരോ ഗവര്‍ണറേറ്റിലെയും പ്ലാനിംഗ് വിഭാഗങ്ങള്‍, ടെക്‌നീഷ്യന്‍മാര്‍, എഞ്ചിനീയറുമാര്‍, അഡ്മിനിസ്‌ട്രേറ്ററുമാര്‍ എന്നിവരാണ് ഒരു ജോലിയും ചെയ്യാതെ ശമ്പളം കൈപ്പറ്റിക്കൊണ്ടിരുന്നത്. മറ്റ് സംസ്ഥാന ഏജന്‍സികളും മന്ത്രാലയങ്ങളും കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ മറ്റൊരു സാങ്കേതിക സ്ഥാപനത്തിലൂടെ ഏറ്റെടുത്തതിന് പിന്നാലെയാണ് ഇത് സംഭവിച്ചതെന്ന് ഉറവിടങ്ങള്‍ വിശദീകരിച്ചു.