കുവൈറ്റ് സിറ്റി: ആണ്‍വേഷം ധരിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ട കുവൈത്തി സ്ത്രീയ്ക്ക് 4000 ദിനാര്‍ നഷ്ടപരിഹാരം. കുവൈത്ത് സുപ്രീം കോടതിയാണ് നഷ്ടപരിഹാരം വിധിച്ചത്. ആഭ്യന്തര മന്ത്രാലയമാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.പോലീസ് നടപടിയെ ‘നീതീകരണമില്ലാത്ത’ അറസ്റ്റ് എന്ന് കോടതി നിരീക്ഷിച്ചു. 2012 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജീന്‍സും ഷര്‍ട്ടും ധരിച്ച സ്ത്രീയാണ് അറസ്റ്റിലായത്.കീഴ്‌ക്കോടതി വിധിക്കെതിരെ ആഭ്യന്തര മന്ത്രാലയം അപ്പീല്‍ സമര്‍പ്പിച്ചു. ഇതില്‍ സുപ്രിം കോടതി സ്ത്രീയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു. 12,000 ദിനാര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സ്ത്രീ കോടതിയെ സമീപിച്ചത്.കീഴ്‌ക്കോടതി 3000 ദിനാര്‍ നഷ്ടപരിഹാരം വിധിക്കുകയും അപ്പീല്‍ കോടതി ഇത് 8000 ദിനാര്‍ ആയി ഉയര്‍ത്തുകയും ചെയ്തു. ഒടുവില്‍ സുപ്രിം കോടതി 4000 ദിനാറായി നിജപ്പെടുത്തുകയായിരുന്നു.
Home Middle East Kuwait ആണ്‍വേഷം ധരിച്ചതിന് അറസ്റ്റിലായ കുവൈത്തി സ്ത്രീക്ക് 4000 ദിനാര്‍ നഷ്ടപരിഹാരം