സൂപ്പർ മെട്രോ സാൽമിയയിൽ സി.ഡി.എസ്.ജനറൽ ബിപിൻ റാവത് അനുശോചനം നടത്തി

0
16

കുവൈറ്റിലെ ജനകീയ ആതുരാലയമായ മെട്രോ മെഡിക്കൽ ഗ്രൂപ്പ്‌ തമിഴ്നാട്ടിലെ കുനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ജീവൻ പൊലിഞ്ഞ
ഇന്ത്യയുടെ പ്രഥമ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെയും പത്നി മധുലിക റാവത്തിന്റെയും മറ്റു കര- വ്യോമ സേനാ ഉദ്യോഗസ്ഥരുടെയും വിയോഗത്തോടനുബന്ധിച്ചു അനുശോചനയോഗം സംഘടിപ്പിച്ചു.

തന്റെ നിലപാടുകളിലുള്ള കണിശതയും ആധുനിക യുദ്ധമുറകൾ രൂപപ്പെടുത്തുന്നതിലുള്ള അദ്ദേഹത്തിന്റെ ബുദ്ധികൂർമ്മതയും കാലത്തിന്റെ മാറ്റത്തിനനുസരിച്ച് സേനകളെ എങ്ങനെ സജ്ജമാക്കണമെന്ന് കൃത്യമായ ദിശാബോധവുമുള്ള മേധാവിയായിരുന്നു ബിപിൻ റാവത്തെന്നും അദ്ദേഹത്തിന്റെ ജീവചരിത്രം ചുരുക്കി വിവരിച്ച മെട്രോ മെഡിക്കൽ ഗ്രൂപ്പ്‌ ചെയർമാൻ മുസ്തഫ ഹംസ പറഞ്ഞു.

കുവൈറ്റിലെ വിവിധ സംഘടനാപ്രതിനിധികൾ, സാമൂഹിക സാംസ്കാരിക വ്യക്തിത്വങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുക്കുകയും രാജ്യത്തിന്റെയും ഓരോ പൗരന്റെയും തീരാനഷ്ടമായ ഇന്ത്യൻ സായുധസേനകളുടെ സംയുക്ത മേധാവിയായി ചരിത്രപദവി അലങ്കരിച്ച ജനറൽ ബിപിൻ റാവത്തിനെ അനുസ്മരിക്കുകയും ചെയ്തു.