ഇന്ത്യക്കാരിയെ കൊലപ്പെടുത്തിയ എത്യോപ്യക്കാരിക്ക് വധശിക്ഷ

0
58

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ത്യക്കാരിയെ കൊലപ്പെടുത്തിയ കേസില്‍ എത്യോപ്യക്കാരിയായ സ്ത്രീയ്ക്കാണ് വധശിക്ഷ. ജഡ്ജി അബ്ദുല്ല അല്‍ ഒസ്മാന്റെ അധ്യക്ഷതയിലുള്ള ക്രിമിനല്‍ കോടി ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.കഴിഞ്ഞ റമദാന്‍ മാസത്തിലെ ആദ്യ ദിവസമായിരുന്നു കേസിന് ആസ്പദമായ സംഭവം . അബ്ദുല്ല അല്‍ മുബാറക് ഏരിയയില്‍ ആയിരുന്നു കൊലപാതകം നടന്നത്.
പോലീസ് അന്വേഷണത്തിന് ഒടുവില്‍ എത്യോപ്യക്കാരിയായ യുവതി അറസ്റ്റിലായി. കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയ ശേഷം കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.