കുവൈത്തില്‍ ഒരാഴ്ചയ്ക്കിടെ ബൂസ്റ്റർ ഡോസ് സ്വീകരിച്ചത് ഒരു ലക്ഷത്തോളംപേര്‍

0
29

കുവൈത്ത് സിറ്റി: ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കുവൈത്തിൽ കോവിഡ് ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വൻവർധന. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ
സ്വദേശികളും വിദേശികളും അടക്കം 90,000പേർ കോവിഡ് മൂന്നാമത്തെ ബൂസ്റ്റർ ഡോസ് സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയതോടെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോവിഡ് വാക്സിനേഷൻ സെന്ററുകളിൽ വലിയ തിരക്കാണ് റിപ്പോർട്ട് ചെയ്യുന്നത്.