കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹനപരിശോധന കർശനമായി തുടരുന്നു.അനധികൃതമായി ഉപയോഗിക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടുന്നതിന്റെ ഭാഗമായിട്ടാണിത്. വെറും മൂന്നു മണിക്കൂറിൽ 2840 വാഹനങ്ങൾ പിടിയിലായി, ഉദ്യോഗസ്ഥർ 8 സംഘങ്ങളായി തിരിഞ്ഞ് ആയിരുന്നു പരിശോധന നടത്തിയത്.നിയമപ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങളാണ് പിടിച്ചെടുത്തത്. ജലീബ് അൽ ഷുയൂഖ്, കബ്ദ്, ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
കാലാവധി കഴിഞ്ഞ വാഹനങ്ങളും സുരക്ഷാ നിർദേശങ്ങൾ പാലിക്കാത്ത വാഹനങ്ങളുമാണ് പിടിച്ചെടുത്തത്