60 വയസ്സ്‌ കഴിഞ്ഞ വരുടെ വര്‍ക്ക്‌ പെര്‍മിറ്റ്‌ പുതുക്കുന്നതിന്‌ നിയന്ത്രണമേര്‍പ്പെടുത്തിയതോടെ 42000 പേര്‍ കുവൈത്ത്‌ വിട്ടു

കുവൈത്ത്‌ സിറ്റി 60 വയസ്സ്‌ കഴിഞ്ഞ പ്രവാസികളുടെ വര്‍ക്ക്‌ പെര്‍മിറ്റ്‌ പുതുക്കുന്നതുമായി ബന്ധപ്പെട്ട്‌ നിയന്ത്രണങ്ങള്‍ വന്ന ശേഷം രാജ്യം വിട്ടത്‌ 42000 പ്രവാസികള്‍. സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്നവരാണ്‌ കൂടുതലായും ജോലി ഉപേക്‌്‌ഷിച്ച്‌ പോയത്‌. 2021 വര്‍ഷത്തെ ആദ്യ പകുതിവരെയുള്ള കണക്ക്‌ അനുസരിച്ചാണിത്‌. ഇതില്‍ പ്രൊഫണലുകളും ഉള്‍പ്പെടുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. കുവൈത്ത്‌ വിട്ട്‌ സമീപ രാജ്യങ്ങളിലേക്കും പലരും കുടിയേറി. ഇതില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടും.