കുവൈത്ത് സേനയിൽ അംഗമാകാൻ ആഗ്രഹിക്കുന്ന സ്ത്രീകളുടെ അപേക്ഷകൾ ഞായറഴ്ച മുതൽ സ്വീകരിച്ചു തുടങ്ങും

0
30

കുവൈറ്റ്: രാജ്യരക്ഷസേനയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളിൽ നിന്നും ഞായറഴ്ച മുതൽ അപേക്ഷ സ്വീകരിച്ചു തുടങ്ങും. 18നും 26നും ഇടയിൽ പ്രായമുള്ള വനിതകള്‍ക്കാണ് അവസരം. തുടക്കത്തില്‍ 200 വനിതകള്‍ക്കാണ് കുവൈത്ത് സേനയുടെ ഭാഗമാകാൻ ആവുക എന്ന്പ്ര തിരോധ മന്ത്രാലം വാര്‍ത്താകുറപ്പിലൂടെ അറിയിച്ചു.
സേനയില്‍ ചേരാന്‍ താല്‍പര്യമുള്ള സ്വദേശി വനിതകള്‍ക്ക് ഞായറാഴ്ച മുതൽ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാമെന്ന് മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
അപേക്ഷിക്കുന്നവര്‍ക്ക് ബിരുദം, ഡിപ്ലോമ, സെക്കൻഡറി വിദ്യാഭ്യാസ യോഗ്യതയുളള വനിതകള്‍ക്ക് അപേക്ഷിക്കാം. ഒരോ വനിതകളുടെ യോഗ്യത അനുസരിച്ച് വിവിധ തസ്തികകളിൽ ജോലി നല്‍കും.