കുവൈറ്റ്: കുവൈറ്റിലേക്ക് മടങ്ങിയെത്തുന്ന യാത്രക്കാരുടെ ഹോം ക്വാറന്റൈൻ കാലയളവ് സിക്ക് ലീവായി കണക്കാക്കില്ലെന്ന് കുവൈറ്റ് സിവില്‍ ഏവിയേഷന്‍ കമ്മീഷന്‍ അറിയിച്ചു. രാജ്യത്ത് ഒമിക്രോണ്‍ വ്യാപന ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുന്നത്.
രാജ്യത്തേക്ക് വരുന്ന എല്ലാവര്‍ക്കും 72 മണിക്കൂര്‍ നേരത്തേക്ക് നിര്‍ബന്ധമായും ഹോം ക്വാറന്റൈനില്‍ കഴിയണമെന്നതാണ് നിയമം. ഇത് സിക്ക് ലീവായി കണക്കാക്കില്ലെന്നാണ് കുവൈറ്റ് സിവില്‍ ഏവിയേഷന്‍ കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.
ഒമിക്രോണ്‍ ലോകത്ത് വ്യാപിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ കുവൈറ്റ് തീരുമാനിച്ചിരിക്കുന്നത്. ഹോം ക്വാറന്റൈൻ കാലയളവില്‍ ആരും വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പാടില്ല. വീട്ടിലെ മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാനോ പാടില്ല. ക്വാറന്റൈനില്‍ 72 മണിക്കൂര്‍ തികയുമ്പോള്‍ പിസിആര്‍ ടെസ്റ്റ് നടത്തണം. രാജ്യത്തേക്ക് പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളില്‍ നടത്തിയ പിസിആര്‍ ടെസ്റ്റ് ഫലം കെെവശം ഉണ്ടായിരിക്കണം ഇതിന് ശേഷം കുവൈറ്റില്‍ വന്നാല്‍ പരിശോധന നടത്തണം. ഈ സമയത്ത് എടുക്കുന്ന ലീവുകള്‍ ആണ് സിക്ക് ലീവ് ആയി പരിഗണിക്കില്ലെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.