റേഷന്‍ ഭക്ഷ്യ വസ്തുക്കള്‍ മറിച്ചുവിറ്റ ഇന്ത്യക്കാരന്‍ കുവൈത്തിൽ അറസ്റ്റില്‍

0
38

കുവൈത്ത് സിറ്റി: റേഷൻ ഭക്ഷ്യ വസ്തുക്കള്‍ മറിച്ചു വിറ്റ ഇന്ത്യക്കാരന്‍ കുവൈത്തിൽ പിടിയിലായി. ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത് . സര്‍ക്കാര്‍ സ്വദേശികള്‍ക്ക് നല്‍കുന്ന റേഷന്‍ ഭക്ഷ്യ വസ്തുക്കളാണ് ഇയാൾനിയമവിരുദ്ധമായി വില്‍പന നടത്തിയത്.ഹവല്ലിയില്‍ നിന്നാണ് ഇന്ത്യക്കാരന്‍ പിടിയിലായതെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഹവല്ലി ഏരിയയില്‍ ഒരു കടയിലൂടെ റേഷന്‍ സാധനങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന വിവരം ഒരു സ്വദേശിയാണ് അധികൃതരെ അറിയിച്ചത്.