കുവൈത്തിലേക്ക് വരുമ്പോള്‍ മരുന്നുകള്‍ കൊണ്ടു വരരുത്

0
17

കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് വരുമ്പോള്‍ മരുന്നുകള്‍ കൊണ്ടു വരരുതെന്ന് അംബാസഡർ സിബി ജോര്‍ജ്. ഡോക്ടര്‍മാരുടെ കുറിപ്പടി ഉള്ളവയാണെങ്കിലും മരുന്നുകള്‍ കൊണ്ടുവരുന്നത് നിയമവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മരുന്നുകളും കുവൈറ്റില്‍ ലഭിക്കുന്നതിനാല്‍ പുറമെ നിന്ന് മരുന്ന് കൊണ്ടുവരരുതെന്നാണ് നിലപാടെന്നും എംബസിയുടെ ഓപ്പണ്‍ ഹൗസില്‍ അറിയിച്ചു.ചില യാത്രക്കാര്‍ വിമാനത്താവളത്തില്‍ ഈയിടെ ബുദ്ധിമുട്ടിയതായും സ്ഥാനപതി പറഞ്ഞു. ഈ സാഹചര്യത്തില്‍ ചിലരെ തിരിച്ചയയ്ക്കുകയും ചിലരെ തടവിലാക്കുകയും ചെയ്തു. കൂടാതെ, കുവൈറ്റിലുള്ള മുഴുവന്‍ ഇന്ത്യക്കാരും കൊവിഡ് പ്രതിരോധത്തിനായുള്ള ബൂസ്റ്റര്‍ഡോസ് സ്വീകരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.