കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്ന് വാങ്ങുന്നതിനായി സ്കൂളുകളിലെ കമ്പ്യൂട്ടറുകൾ മോഷ്ടിച്ച് വിറ്റ യുവാവ് പിടിയിൽ. കുവൈത്ത് സ്വദേശിയായ യുവാവാണ് പിടിയിലായത്, ഇയാൾക്ക് 30 വയസ്സിന് മുകളില്‍ പ്രായം വരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.റുമൈത്തിയ ഏരിയയിലെ നാല് സ്‌കൂളുകളില്‍ നിന്നാണ് ഇയാൾ കമ്പ്യൂട്ടറുകള്‍ മോഷ്ടിച്ചത്. സ്കൂളുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിൽ നിന്നാണ് പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചത് . തുടർന്ന് അന്വേഷണ സംഘം ഇയാളെ പിടികൂടുകയും ചോദ്യംചെയ്യലിൽ ലഹരി വസ്തുക്കള്‍ വാങ്ങുന്നതിന് പണത്തിനായാണ് മോഷണം നടത്തിയതെന്ന് പ്രതി കുറ്റസമ്മതം നടത്തിയതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
Home Middle East Kuwait മയക്കു മരുന്ന് വാങ്ങാന്‍ യുവാവ് സ്‌കൂളുകളിലെ കമ്പ്യൂട്ടറുകള്‍ മോഷ്ടിച്ചു വിറ്റു