കുവൈത്ത് സിറ്റി: ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ ഏർപ്പെടുത്തിയ യാത്രാ നിബന്ധനകളില്‍ നിന്ന് കുവൈറ്റിലേക്ക് മടങ്ങിവരുന്ന ആരോഗ്യ പ്രവര്‍ത്തകരെ ഒഴിവാക്കണമെന്ന് ആവശ്യം. കൊറോണ എമര്‍ജന്‍സിക്കായുള്ള മന്ത്രിതല കമ്മിറ്റിക്ക് മുൻപാകെ കുവൈറ്റ് മെഡിക്കല്‍ അസോസിയേഷന്‍ ആണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ജനുവരി ഒന്നുമുതൽ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് 10 ദിവസം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തണമെന്നാണ് വ്യവസ്ഥ. രാജ്യത്ത് എത്തിയ ശേഷം 72 മണിക്കൂര്‍ കഴിഞ്ഞ് പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയാണെങ്കില്‍ അവര്‍ക്ക് ക്വാറന്റൈന്‍ അവസാനിപ്പിക്കാനും അനുമതിയുണ്ട്. എന്നാല്‍ ഈ ക്വാറന്റൈന്‍ വ്യവസ്ഥയില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തകരെ ഒഴിവാക്കണമെന്നാണ് കുവൈറ്റ് മെഡിക്കല്‍ അസോസിയേഷന്റെ ആവശ്യം. അവരുടെ ജോലിയുടെ സ്വഭാവം പരിഗണിച്ചാണ് ഈ ആവശ്യം മുന്നോട്ടുവച്ചിരിക്കുന്നത്
Home Middle East Kuwait മടങ്ങിയെത്തുന്ന ആരോഗ്യ പ്രവര്‍ത്തകരെ കുവൈത്തിൽ ക്വാറന്റൈനില്‍ നിന്നൊഴിവാക്കണമെന്ന് ആവശ്യം