കുവൈറ്റ് സിറ്റി: ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ കുവൈറ്റിൽ പുതുവത്സാരോഘങ്ങൾ ജാഗ്രതയോടെ മാത്രമായിരിക്കണമെന്ന് നിർദേശം. സുരക്ഷിതമല്ലാത്ത ഒത്തുചേരലുകള്‍ക്കെതിരെ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. മതപരമായ ചടങ്ങുകള്‍ക്കിടയിലും ജാഗ്രത പാലിക്കണമെന്ന് വിദേശ പൗരന്മാരോട് അധികൃതര്‍ നിര്‍ദേശിച്ചു.യൂറോപ്പില്‍ നിന്നും വന്ന 12 ലധികം പേര്‍ക്ക് ബുധനാഴ്ച ഒമിക്രോണ്‍ വകഭേദം കുവൈറ്റില്‍ കണ്ടെത്തിയിരുന്നു. ഇതോടെ രാജ്യത്ത് 13 ഒമിക്രോണ്‍ കേസുകളായി ഉയര്‍ന്നു.
ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ പള്ളികളില്‍ വരുന്നവരുടെയും പോകുന്നവരുടെയും വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന് കുവൈറ്റ് ആഭ്യന്തരകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.രാജ്യത്തെ ഏഴ് പള്ളികളില്‍ ഓരോ പള്ളിയിലും പകുതി ആളുകളെ മാത്രമേ പ്രവേശിപ്പിക്കൂവെന്നുമാണ് നിശ്ചയിച്ചിരിക്കുന്നത്.