കുവൈത്ത് സിറ്റി : ഭാരതീയ പ്രവാസി പരിഷദ് നോർത്ത് ഈസ്റ്റ് യൂണിറ്റ് വിഭാവനം ചെയ്ത 2022 വർഷത്തെ കലണ്ടർ ഇന്ത്യൻ അംബാസിഡർ ശ്രീ സിബി ജോർജ് ഇന്ത്യൻ എംബസിയിൽ വച്ച് നടന്ന ചടങ്ങിൽ ഡിസംബർ 28, 2021 ന് പ്രകാശനം ചെയ്തു.
‘ഭാരതത്തിലെ പ്രാദേശികമായ സംസ്കാരങ്ങൾ കാത്ത് സൂക്ഷിക്കുകയും അവ കുട്ടികൾക്ക് പകർന്നു നൽകുകയും വേണം”, ശ്രീ സിബി ജോർജ് അഭിപ്രായപ്പെട്ടു. ”കുവൈറ്റിലുള്ള ഇന്ത്യൻ എംബസി അതിന് വേണ്ടി ഒട്ടേറെ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. അത്തരം നല്ല പരിപാടികൾ ഭാവിയിൽ നടത്താനുള്ള ആസൂത്രണങ്ങളും നടക്കുന്നുണ്ട്”, അദ്ദേഹം കൂട്ടിച്ചേർത്തു.
നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെ വിവിധ വിനോദസഞ്ചാര മേഖലകളെ അടിസ്ഥാനപ്പെടുത്തി രൂപകൽപ്പന ചെയ്തതാണ് 2022 ലെ ബിപിപി കലണ്ടർ.
വർക്കിംഗ് പ്രസിഡണ്ട് ബിനോയ് സെബാസ്റ്റ്യൻ സ്വാഗതവും സമ്പത് കുമാർ നന്ദിയും പറഞ്ഞു. ജനറൽ സെക്രട്ടറി അജികുമാർ ആലപുരം ബിസ്വാരെഞ്ചൻ, ചന്ദ്രൻ, രശ്മി നവീൻ, രജീഷ് തുടങ്ങിയവരും ബി പി പി യുടെ വിവിധ സംസ്ഥാനങ്ങളിലെ അംഗങ്ങങ്ങളും ചടങ്ങിൽ സംബന്ധിച്ചു.