ഒമിക്രോൺ; കൂടുതൽ പ്രത്യേക വാർഡുകൾ തുറക്കേണ്ട സാഹചര്യമില്ലെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം

0
20

കുവൈത്ത്‌ സിറ്റി:   ഒമിക്‌റോൺ വകഭേദവുമായി ബന്ധപ്പെട്ട ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിലും  രാജ്യത്തെ ആരോഗ്യ സാഹചര്യം മികച്ചതെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതിൻറെ അടിസ്ഥാനത്തിൽ രാജ്യത്ത് കൂടുതൽ പ്രത്യേക വാർഡുകൾ  വീണ്ടും തുറക്കേണ്ട ആവശ്യം ഇല്ലെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഒരിടവേളയ്ക്കുശേഷം കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന ഉണ്ടായ സാഹചര്യത്തിൽ , ആശുപത്രിയിൽ ചികിത്സ തേടിയ രോഗികളുടെ ഏറ്റവും പുതിയ കണക്കുകൾ ആരോഗ്യ അധികാരികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ വ്യക്തമാക്കി.  രോഗ വ്യാപനം തടയുന്നതിനു സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിൽ നിന്നും ജാഗ്രത ആവശ്യമാണെന്നും അധികൃതർ ഓർമ്മപ്പെടുത്തി. . നിലവിൽ കോവിഡ് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 2573 ആയി ഉയർന്നുവെങ്കിലും തീവ്ര പരിചരണ വിഭാഗം രോഗികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ്‌ ഉണ്ടായിട്ടില്ല.