കുവൈത്തിൽ തീപിടുത്തം, 4 പ്രവാസികൾക്ക് പരിക്കേറ്റു

0
29

കുവൈത്ത് സിറ്റി: കുവൈത്തിൽ ഫർവാനിയയിലും ആൻറലൂസിലും ഉണ്ടായ തീപിടുത്തങ്ങളിൽ നാല് പ്രവാസികൾക്ക് പരിക്കേറ്റു. ഫർവാനിയയിൽ അപ്പാർട്ട്മെൻറ്  ബേസ്മെൻറ്ലാണ് തീപിടിത്തമുണ്ടായത് എന്ന് ജനറൽ ഫയർ ഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ കേണൽ മുഹമ്മദ് അൽ ഗരിബ് പറഞ്ഞു . തീപിടിത്തം സംബന്ധിച്ച് വിവരം ലഭിച്ച ഉടൻ ജലീൽ ഫർവാനിയ എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിശമനസേന യൂണിറ്റുകൾ എത്തി തീയണച്ച് രക്ഷാപ്രവർത്തനം നടത്തി. കെട്ടിടത്തിൻ്റെ ബേസ് മെൻറ്ൽ പ്രവർത്തിച്ചിരുന്ന  ഫർണിച്ചർ ഷോപ്പിൽ നിന്നാണ് തീപിടുത്തമുണ്ടായത്.

ജനറൽ ഫയർ ബ്രിഗേഡിന്റെ ഓപ്പറേഷൻസ് റൂമിന് ഇന്നലെ വൈകുന്നേരം ആൻഡാലസ് മേഖലയിലെ വീടിന്റെ ഗാരേജിൽ നിർത്തിയിട്ടിരുന്ന 4 വാഹനങ്ങളിൽ തീപിടുത്തമുണ്ടായതായി റിപ്പോർട്ട് ലഭിച്ചു. സുലൈബിഖാത്ത്, അൽ-അർദിയ  സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമനസേന യൂണിറ്റുകൾ എത്തി  തീയണച്ചു .