കുവൈത്തിൽ ദൈനം ദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന

0
10

കുവൈത്ത് സിറ്റി : കുവൈത്തിൽ ദൈനം ദിന രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധ . കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 1482 കേസുകൾ. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് 66 ശതമാനം വർദ്ധനവ്‌ ആണ് രേഖപ്പെടുത്തിയത്. ടെസ്റ്റ്‌ പ്പോസിറ്റിവിറ്റി നിരക്കും 6.7 % ആയി ഉയർന്നു. ഈ ഞായറാഴ്ച മുതൽ സാമൂഹിക പരിപാടികളും ഒത്തു ചേരലുകളും നിർത്തി വെക്കാൻ മന്ത്രി സഭാ യോഗം തീരുമാനിച്ചിരുന്നു.ഈ സാഹചര്യം തുടർന്നാൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിൽ കൂടാനാണ് സാധ്യത.

രാജ്യത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കും ഇതിന്റെ ആദ്യ പടിയായി മാളുകൾ, സിനിമാ ഹാളുകൾ, ഉപഭോക്താക്കളുമായി നേരിട്ട്‌ സമ്പർക്കം പുലർത്തുന്ന സ്വഭാവത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ മുതലായവയുടെ പ്രവർത്തനങ്ങൾക്ക്‌ സമയ പരിധി നിശ്ചയിക്കും.അടച്ചു പൂട്ടൽ, വിമാന താവളം അടക്കൽ മുതലായ നടപടികൾ ഉണ്ടാകില്ലെന്നു തന്നെയാണു അധികൃതർ ആവർത്തിച്ചു വ്യക്തമാക്കുന്നത്‌.ഈ ആഴ്ച ചേരുന്ന കൊറോണ അവലോകന സമിതിയുടെ യോഗത്തിൽ വിഷയം ചർച്ച ചെയ്ത്‌ അടുത്ത മന്ത്രി സഭാ യോഗത്തിന്റെ പരിഗണനക്കായി ഈ നിർദ്ദേശങ്ങൾ സമർപ്പിക്കുമെന്നാണു സൂചന.