hate when this happens pic.twitter.com/laYa0FtSsI
— Dylan Burns🕊️🏳️🌈 (@DylanBurns1776) January 3, 2022
കുവൈത്ത് സിറ്റി: വീട്ടിൽ നിന്ന് പുറത്തു ചാടിയ വളർത്ത് സിംഹത്തെ റോഡില്‍ വെച്ച് പിടിയ കുവൈത്ത് പെൺകുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. കുവൈറ്റ് സിറ്റിയിലാണ് സംഭവം .സബാഹിയ പ്രദേശത്ത് ഒരു സിംഹം പരിഭ്രാന്തി പരത്തി തെരുവുകളില്‍ അലഞ്ഞുതിരിയുന്നത് കണ്ടതായി ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള പരിസ്ഥിതി പോലീസിന് റിപ്പോര്‍ട്ട് ലഭിച്ചതായി അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സിംഹത്തിന്റെ ഉടമയാണ് വീഡിയോയില്‍ കാണുന്ന പെണ്‍കുട്ടി. ഇവര്‍ സിംഹത്തെ കയ്യില്‍ ചുമത്ത് റോഡിലൂടെ നടക്കുന്നതായി വീഡിയോയില്‍ കാണാം. സിംഹത്തിന്റെ ഗര്‍ജ്ജനവും വീഡിയോയിലൂടെ കേള്‍ക്കാം.യുവതിയുടെയും പിതാവിന്റെയും ഉടമസ്ഥതയിലുള്ളതാണ് സിംഹമെന്ന് പോലീസ് വ്യക്തമാക്കി.