കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നിന്നും പുതുവര്‍ഷ അവധി ആഘോഷിക്കാൻ ഏറ്റവും കൂടുതല്‍ പേര്‍ പറന്നത് ഇന്ത്യയിലേക്കെന്ന് കണക്കുകള്‍. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരില്‍ ഭൂരിഭാഗം പേരും തെരഞ്ഞെടുത്തത് ഇന്ത്യന്‍ നഗരങ്ങളാണ്. മുൻ കാലങ്ങളിൽ ബ്രിട്ടന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളായിരുന്നു കുവൈറ്റികളുടെ സന്ദര്‍ശന പട്ടികയില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ, കൊവിഡ് വകഭേദമായ ഒമിക്രോണ്‍ വ്യാപനം , യാത്രാ പദ്ധതികളെ തന്നെ മാറ്റിമറിച്ചെന്നാണ് പുറത്തുവരുന്ന കണക്കുകള്‍.ആളുകള്‍ ഇഷ്ട നഗരങ്ങളിലേക്കുള്ള യാത്ര തത്ക്കാലത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2021 ഡിസംബര്‍ 24 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ പുതുവത്സര അവധി ആഘോഷിക്കാനായി കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി 182,400 പേരാണ് യാത്ര ചെയ്തത്. ഇതില്‍ 292 വിമാനങ്ങളിലായി 34034 പേരാണ് ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്തത്. 193 വിമാനങ്ങളിലായി ആകെ 26008 പേര്‍ യാത്ര ചെയ്ത ഈജിപ്ത് ആണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. സൗദി അറേബ്യയും യുഎഇയുമാണ് മൂന്നും നാലും സ്ഥാനത്തുള്ളത്. അതേസമയം, അമേരിക്കക്കാരുടെ ഏറ്റവും പ്രിയപ്പെട്ട വിനോദ കേന്ദ്രമായി ദുബായ് മാറി. യുഎസ് പൗരന്മാരുടെ ഇഷ്ടപ്പെട്ട മൂന്നാമത്തെ വിനോദ സഞ്ചാരകേന്ദ്രമായി ദുബായ് മാറിയിരിക്കുകയാണ്. പാര്‍ക്ക്സ്ലീപ്ഫ്ളൈ നടത്തിയ പഠനമാണ് ഇക്കാര്യം കണ്ടെത്തിയത്.
Home Middle East Kuwait പുതുവര്‍ഷ അവധി; കുവൈത്തിൽ നിന്നും ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്തത് ഇന്ത്യയിലേക്ക്