കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പുതിയ വിമാനത്താവളം നിര്‍മ്മിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. കുവൈറ്റിന്റെ വടക്കന്‍ മേഖലയില്‍ പുതിയ വിമാനത്താവളം നിര്‍മിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ കുവൈറ്റ് മുനിസിപ്പാലിറ്റി ശ്രമം തുടങ്ങി.ഇതുമായി ബന്ധപ്പെട്ട് മുനിസിപ്പല്‍ കൗണ്‍സില്‍ കഴിഞ്ഞ ദിവസം പ്രത്യേക യോഗം ചേര്‍ന്നു. മുത്‌ല ഭാഗത്ത് സൈനിക, വാണിജ്യ വിമാനത്താവളം എന്ന നിലയില്‍ ചെറിയതൊന്ന് നിര്‍മിക്കുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്. രാജ്യത്തെ വടക്കന്‍ മേഖലയില്‍ പുതിയ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ജനസംഖ്യാപരവും പാരിസ്ഥിതികവുമായ കാരണങ്ങളാല്‍ ബുദ്ധിമുട്ടാണെന്ന പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുനഃപരിശോധിച്ചു. വിശദമായ പഠനത്തില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് തെക്കന്‍ ഭാഗത്തേക്ക് മാറ്റാന്‍ ആലോചന നടന്നു.എന്നാല്‍, തെക്കന്‍ ഭാഗത്ത് വിമാനത്താവളം നിര്‍മ്മിക്കുന്നത് പ്രായോഗികമല്ലെന്ന് വിലയിരുത്തി. ഒടുവില്‍ മുത്‌ല ഭാഗത്ത് ചെറിയ വിമാനത്താവളമെന്ന പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ധാരണയായി. ഇതിനായി അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതും വിശദമായ പഠനവും ഉള്‍പ്പെടെ ഇനിയും നിരവധി ഘട്ടങ്ങള്‍ വിമാനത്താവള നിര്‍മ്മാണത്തിനായുണ്ട്.
Home Middle East Kuwait കുവൈറ്റില്‍ പുതിയ വിമാനത്താവളത്തിൻ്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുന്നു