ഒമിക്രോൺ; കുവൈത്തിൽ കർഫ്യൂ, വിമാനത്താവളം അടച്ചിടൽ തുടങ്ങിയ കർശന നടപടികളിലേക്ക് കടക്കില്ലെന്ന് ആവർത്തിച്ച് അധികൃതർ

കുവൈത്ത് സിറ്റി :  കുവൈത്തിൽ കോവിഡ് വകഭേദമായ ഒമിക്രോൺ  വ്യാപിക്കുന്ന സാഹചര്യത്തിൽ  വിമാനതാവളം അടയ്ക്കൽ , കർഫ്യൂ തുടങ്ങിയ കർശന നടപടികളിലേക്ക് നടക്കുന്ന കാര്യം പരിഗണിച്ചില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി അധികൃതർ  .  കഴിഞ്ഞ ദിവസം ചേർന്ന മന്ത്രി സഭാ യോഗത്തിൽ ഇതുസംബന്ധിച്ച  ചർച്ചകളോ ആലചനകളോ നടന്നിട്ടില്ലെന്ന് സർക്കാർ വക്താവ്‌ താരിഖ്‌ അൽ മുസറം വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തിൽ  രാജ്യത്ത്‌ രോഗ ബാധിതരുടെ എണ്ണത്തിൽ കാണപ്പെടുന്ന  വർദ്ധനവ്‌ താൽക്കാലികമാണെന്ന് ആരോഗ്യ മന്ത്രാലയ അധികൃതരും അറിയിച്ചു. ഏതാനും ആഴ്ചകൾക്കകം നിലവിലെ സാഹചര്യം മറികടക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് എന്നും അവർ വ്യക്തമാക്കി.