കുവൈത്തിലെ ചില ബാങ്കുകൾ പ്രവാസി ഉപഭോക്താക്കളുടെ ഓഹരികൾ വെട്ടിക്കുറച്ചു

0
21

കുവൈത്ത് സിറ്റി: COVID-19 ൻ്റെ വ്യാപനത്തിനും മുൻപേ തന്നെ കുവൈറ്റിലെ ചില ബാങ്കുകൾ പ്രവാസി ഉപഭോക്താക്കളുടെ ഓഹരികൾ വെട്ടിക്കുറച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു, കുവൈത്ത് സ്വദേശികളിലേക്കും കുറഞ്ഞത് KD1,000 പ്രതിമാസ  വേതനം ലഭിക്കുന്ന വിദേശികളിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടാണ് ഇതൊന്നും പത്ര റിപ്പോർട്ടിൽ പറയുന്നു .

കുവൈത്തിലെ ചില ബാങ്കുകൾ പ്രവാസികൾക്ക് പുതിയ വായ്പാ നയം നിശ്ചയിച്ചിരുന്നു. ഇതുപ്രകാരം 700 ദീനാറിൽ അതിൽ കുറവ് അവ പ്രതിമാസ ശമ്പളം ഉള്ളവർക്ക് ലോണുകൾ അനുവദിക്കില്ല. അതോടൊപ്പം ഈ ബാങ്കുകൾ അടുത്തിടെ ജോലി ലഭിച്ച പ്രവാസികൾക്ക് സുരക്ഷിതമായതോ ഉയർന്ന വേതനം ലഭിക്കുന്നതോ ആയ ജോലികൾ ഇല്ലെങ്കിൽ അവർക്ക് ധനസഹായം നൽകുകയില്ല എന്നും  നിലപാട് എടുത്തിട്ടുണ്ട്.വായ്പ തിരിച്ചടയ്ക്കാൻ മതിയായ സേവന ഗ്രാറ്റുവിറ്റി ഉള്ളവരും ആരോഗ്യം, വിദ്യാഭ്യാസം, ഔഖാഫ് തുടങ്ങിയ മന്ത്രാലയങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളെ പുതിയ ശമ്പള പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.