പ്രവാസികളെ പിരിച്ചുവിടല്‍; ഉടനടി നടപ്പിലാക്കാനാവില്ലെന്ന് കുവൈത്ത് യൂനിവേഴ്‌സിറ്റി

0
27

കുവൈത്ത് സിറ്റി : കുവൈത്ത് സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി പ്രവാസി ജീവനക്കാരെ പിരിച്ചുവിട്ട് പകരം സ്വദേശികളെ നിയമിക്കണമെന്ന വ്യവസ്ഥ നാലു വര്‍ഷത്തേക്ക് നടപ്പിലാക്കാനാവില്ലെന്ന്  കുവൈത്ത് യൂനിവേഴ്‌സിറ്റി വ്യക്തമാക്കി. അക്കാദമിക താല്‍പര്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ്  തീരുമാനമെന്ന് യൂനിവേഴ്‌സിറ്റി അധികൃതര്‍ സിവില്‍ സര്‍വീസ് കമ്മീഷനെ അറിയിച്ചു. 2017ല്‍ ആരംഭിച്ച സ്വദേശിവല്‍ക്കരണം നയത്തിന് വിരുദ്ധമായാണ് യൂനിവേഴ്‌സിറ്റി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. 2017 മുതല്‍ ഓരോ വര്‍ഷവും രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നിശ്ചിത തോതില്‍വിദേശി ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയും പകരം സ്വദേശികളെ നിയമിക്കുകയും ചെയ്യണമെന്നാണ് വ്യവസ്ഥ. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഈ വ്യവസ്ഥപാലിക്കാനാവില്ലെന്നാണ് യൂനിവേഴ്‌സിറ്റിയുടെ നിലപാട്.