കുവൈത്ത് സിറ്റി: കുവൈത്തിൽ 60 വയസ്സ് കഴിഞ്ഞ ബിരുദ വിദ്യാഭ്യാസമില്ലാത്ത പ്രവാസികളുടെ വിസ പുതുക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും പിന്നീട് വലിയ തുക ഫീസ് ഈടാക്കുകയും ചെയ്യാന്‍ തീരുമാനമെടുത്തതിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായ പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ ഡയറക്ടര്‍ ജനറല്‍ അഹ്മദ് അല്‍ മൂസയുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനം. പ്രാദേശിക പത്രമായ അല്‍ ഖബസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഞായറാഴ്ച ഇദ്ദേഹം ജോലിയില്‍ തിരികെ എത്തുമെന്ന് മുതിര്‍ന്ന മന്ത്രാലയം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇദ്ദേഹത്തെ ഡയറക്ടര്‍ ജനറല്‍ സ്ഥാനത്ത് നിന്ന് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. നിയമപരമായ അധികാരമില്ലാതെ അനാവശ്യ തീരുമാനമെടുത്തത് എന്ന ആരോപണത്തെത്തുടർന്ന് അതോറിറ്റി ചെയര്‍മാനും വാണിജ്യ വ്യവസായ മന്ത്രിയുമായ അബ്ദുല്ല അല്‍ സല്‍മാന്‍ മന്ത്രിസഭ മുമ്പാകെ ശുപാര്‍ശ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു സസ്പെൻഷൻ. മൂന്നു മാസത്തേക്കായിരുന്നു സസ്പെന്‍ഷന്‍. സസ്പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയാവുന്ന ജനുവരി 16ന് അദ്ദേഹത്തെ തിരിച്ചെടുക്കാനാണ് തീരുമാനം.
Home Middle East Kuwait 60 കഴിഞ്ഞ പ്രവാസികളുടെ റെസിഡൻസി പുതുക്കാതിരിക്കൽ ; സസ്പെന്‍ഷനിലായ PAM ഡയറക്ടറെ തിരിച്ചെടുക്കും