കുവൈത്തിൽ 60 കഴിഞ്ഞവരുടെ വിസ പുതുക്കലിന് ഉടന്‍ പരിഹാരമാകും എന്ന് റിപ്പോർട്ട്

കുവൈത്ത് സിറ്റി: കുവൈത്തിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള ബിരുദധാരികളല്ലാത്ത പ്രവാസികൾക്കുള്ള വിസ പുതുക്കലിന് ഉടന്‍ പരിഹാരമാകും എന്ന് റിപ്പോർട്ട്.  അല്‍ ജരിദ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.ഇക്കാര്യത്തില്‍ എത്രയും വേഗം പരിഹാരം കണ്ടെത്തണമെന്ന് നീതിന്യായ മന്ത്രിയും ഇന്റഗ്രിറ്റി അഫയേഴ്‌സ് സ്റ്റേറ്റ് മന്ത്രിയുമായ ജമാല്‍ അല്‍ ജലാവി പറഞ്ഞു. വാണിജ്യ- വ്യവസായ മന്ത്രിയുടെ കീഴിലായിരുന്ന നിലവില്‍ നീതിന്യായ മന്ത്രിയുടെ കീഴിലുള്ള പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഉള്‍പ്പെടെയുള്ള മറ്റ് സ്ഥാപനങ്ങളിലേക്ക് ചില സര്‍ക്കാര്‍ അധികാരികളുടെ അധികാരപരിധി കൈമാറുന്നതിനുള്ള മന്ത്രിസഭാ ഉത്തരവ് കാത്തിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള പുതുക്കല്‍ ഫീസ് പ്രതിവര്‍ഷം 1000 കെഡി മുതല്‍ 1100 കെഡി വരെ ആയിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.