പ്രതിദിന കോവിഡ് രോഗികൾ 5,000 കവിഞ്ഞു; കുവൈത്തിൽ അതീവ ജാഗ്രതാ നിർദേശം

0
25

കുവൈത്ത് സിറ്റി: ആശങ്ക ഉയർത്തി കുവൈത്തിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 5,000 കവിഞ്ഞു. രോഗവ്യാപനത്തിൻ്റെ സാഹചര്യം കണക്കിലെടുത്തു കുവൈത്ത് ആരോഗ്യ മന്ത്രാലയം ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന്  മുന്നറിയിപ്പ് പുറപ്പെടുവിച്ചു.  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5,147 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത് . ഇതോടെ രാജ്യത്ത് ഇത് വരെ വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 4,70,478 ആയി ഉയർന്നു. നിലവിൽ 43,356 ആക്ടറ്റീവ് കേസുകളുണ്ട്.   ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.2 ശതമാനമാണ്.