കുവൈത്ത് സിറ്റി: കുവൈത്തിൽ ട്രാഫിക് നിയമങ്ങൾ കർശനമാക്കാൻ ഒരുങ്ങി അധികൃതർ. നിയമലംഘനങ്ങൾ തടയുന്നതിനായി റോഡുകളില്‍ പരിശോധനകളും നിരീക്ഷണവും കൂടുതല്‍ ശക്തിപ്പെടുത്തും. നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിന് കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതോടൊപ്പം നിലവിലുള്ള കാമറകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി പ്രവര്‍ത്തനക്ഷമമാക്കും.റോഡുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിനായി 1.1 കോടി ദിനാറിന്റെ പദ്ധതിയാണ് ആഭ്യന്തരമന്ത്രാലയം ആവിഷ്‌ക്കരിച്ച് നടപ്പാക്കാന്‍ പോകുന്നത്. രാജ്യത്ത് ട്രാഫിക് അപകടങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ തിരമാനം.രാജ്യത്തെ പ്രധാന റോഡുകളില്‍ കൂടുതല്‍ ട്രാഫിക്ക് നിരീക്ഷണ ക്യാമറകളുടെ ഇന്‍സ്റ്റലേഷന്‍, അവയുടെ മെയിന്റനന്‍സ് തുടങ്ങിയവയ്ക്കായാണ് 1.1 കോടിയിലേറെ ദിനാറിന്റെ പദ്ധതി . .