കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. ഞായറാഴ്ചകളില്‍ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. 23, 30 തിയതികളിലാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. നാളെമുതല്‍ സ്‌കൂളുകള്‍ പൂര്‍ണമായി അടക്കും.
ഇന്ന് നടന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. വിവാഹ, മരണ ചടങ്ങുകളിലെ എണ്ണം വീണ്ടും കുറച്ചു. 20 പേര്‍ക്കുമാത്രമായിരിക്കും അനുമതിയുണ്ടാകുക. സമ്പൂര്‍ണ അടച്ചുപൂട്ടലുണ്ടാകില്ലെന്നാണ് സൂചന. സ്‌കൂളുകള്‍ പൂര്‍ണമായി അടക്കും.
നാളെമുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമായിരിക്കും. രോഗതീവ്രത കൂടുന്ന പശ്ചാത്തലത്തിലാണ് സ്‌കൂളുകള്‍ പൂര്‍ണമായി അടക്കുന്നത്. കോളേജുകള്‍ അടക്കാനും സാധ്യതയുണ്ട്.