ഒമാനിലെ പര്‍വതനിരയില്‍ ഏറ്റവും വലിയ പതാക സ്ഥാപിച്ച് ഗിന്നസ് റെക്കോര്‍ഡ് നേടി കുവൈത്ത്

0
14

കുവൈത്ത് സിറ്റി: ഒമാനിലെ പര്‍വതനിരയില്‍  ഏറ്റവും വലിയ പതാക സ്ഥാപിച്ച ഗിന്നസ് റെക്കോര്‍ഡെന്ന ചരിത്രനേട്ടം കുറിച്ച് കുവൈത്ത്. അറബ് ലോകത്തെ ഏറ്റവും ഉയരം കൂടിയ പര്‍വതനിരകളായ ഒമാനിലെ ജബല്‍ ഷംസിന്റെ മുകളിലാണ് കുവൈറ്റിന്റെ ഏറ്റവും വലിയ പതാക ഉയര്‍ത്തിയത്.2,742 സ്‌ക്വയര്‍ മീറ്റര്‍ വലിപ്പമുള്ള പതാകയാണ് ഗിന്നസ് റെക്കോര്‍ഡിട്ടത്. ഭൗമോപരിതലത്തില്‍ നിന്ന് 3,028 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന കൊടുമുടിയില്‍ പതാക ഉയര്‍ത്തിയതില്‍ അഭിമാനമുണ്ടെന്ന് സന്നദ്ധസംഘത്തിന്റെ (കെഫ്‌ളാഗ്) തലവന്‍ ഫുആദ് ഖബസാര്‍ദ് ശനിയാഴ്ച കെയുഎന്‍എയ്ക്ക് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു. ഈ വലിയ നേട്ടം കുവൈറ്റ് നേതൃത്വത്തിനും സര്‍ക്കാരിനും ജനങ്ങള്‍ക്കും സമര്‍പ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. എല്ലാ നടപടികളും സുഗമമാക്കിയ ഒമാനി അധികാരികള്‍ക്ക് അദ്ദേഹം നന്ദി അര്‍പ്പിച്ചു.