കുവൈത്ത് സിറ്റി: കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി അടച്ചിട്ടിരിക്കുന്ന കുവൈത്തിലെ നഴ്സറികൾ അടുത്ത മാസം മുതൽ പുനരാരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് നടപ്പാക്കേേണ്ട പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാൻ സാമൂഹ്യകാര്യ , ആരോഗ്യ മന്ത്രാലയങ്ങൾ കൂടിക്കാഴ്ച നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നഴ്സറി കളുടെ പ്രവർത്തനം പുനരാരംഭിക്കാൻ അനുമതി നൽകിയതായി ആരോഗ്യ മന്ത്രാലയത്തിലെ കോവിഡ് എമർജൻസി കമ്മിറ്റി കഴിഞ്ഞമാസം അറിയിച്ചിരുന്നു ഇതിനെത്തുടർന്നാണ് ഇരു മന്ത്രാലയ പ്രതിനിധികളും കൂടിക്കാഴ്ചനടത്തിയത്. പ്രവർത്തനം പുനരാരംഭിക്കുന്നത് മുൻപായി ഓരോ നഴ്സറികളിലും അധ്യാപകരും മറ്റ് ജീവനക്കാരും കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കുകയും, സർട്ടിഫിക്കറ്റ് തെളിവായി ഹാജരാക്കുകയും വേണം.
സർക്കാർ നിശ്ചയിച്ചിട്ടുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ നഴ്സറികളിൽ പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കേണ്ട ചുമതല നഴ്സറി ഉടമകൾക്കാണ്,