കുവൈറ്റ്: വെള്ളം-വൈദ്യുതി എന്നിവയുടെ അമിതോപയോഗം കുറയ്ക്കാൻ സമ്മാനപദ്ധതിയുമായി കുവൈറ്റ്. വെള്ളവും വൈദ്യുതിയും പരമാവധി കുറച്ച് ഉപയോഗിച്ചാൽ ജലം-വൈദ്യുതി മന്ത്രാലയത്തിന്റെ വക സമ്മാനമുണ്ടാകും. ദുരുപയോഗം കുറയ്ക്കുന്നതിനായി പൗരന്മാരെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ സമ്മാന പദ്ധതി.
വെളളം-വൈദ്യുതി ഉത്പ്പാദനത്തിനായി വൻ തുകയാണ് സർക്കാർ ചിലവഴിക്കുന്നത്. സബ്സിഡി ഇനത്തിൽ വർഷം തോറും വൻ തുകയും നീക്കി വയ്ക്കേണ്ടി വരുന്നത് കടുത്ത സാമ്പത്തിക ബാധ്യതയും ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് ഉപയോഗം പരമാവധി കുറയ്ക്കാനുള്ള പ്രചാരണ ശ്രമങ്ങളും പദ്ധതികളും ആവിഷ്കരിച്ചിരിക്കുന്നത്.