കുവൈത്തിൽ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം പത്തു ലക്ഷത്തിലേക്ക്; ഈദിന് ശേഷം സുപ്രധാന പ്രഖ്യാപനം ഉണ്ടായേക്കും   

0
22

കുവൈത്ത് സിറ്റി :  കുവൈത്തിൽ കോവിഡ് പ്രതിരോധ വാക്സിനേഷൻ    ദശലക്ഷത്തിലേക്ക് . ഏതാനും ദിവസങ്ങൾക്കകം തന്നെ കുവൈത്തിൽ കൊവിഡ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം പത്തു ലക്ഷം കടക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്.  വാക്സിനേഷൻ നടപടികൾ വേഗത്തിൽ ആയതോടെ  ഈദിന് ശേഷം സർക്കാർ   സുപ്രധാന പ്രഖ്യാപനങ്ങൾ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അൽ റായി പത്രം റിപ്പോർട്ട് ചെയ്തു.

പക്ഷേ ഈ വരാനിരിക്കുന്ന പ്രഖ്യാപനങ്ങൾ ഏതുതരത്തിലുള്ള ആയിരിക്കുമെന്ന്  വെളിപ്പെടുത്താൻ ഔദ്യോഗിക വൃത്തങ്ങൾ തയ്യാറായില്ലെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു, മഹാമാരിയുടെ കടുത്ത നിയന്ത്രണങ്ങളിൽനിന്ന്  സാധാരണ ജീവിതത്തിലേക്ക് ക്രമേണ മടങ്ങിവരുന്നതിൻ്റെ തുടക്കമായിരിക്കും ഈ വരാനിരിക്കുന്ന പ്രഖ്യാപനങ്ങൾ എന്നാണ് അധികൃതർ നൽകുന്ന സൂചന.

ഇൻവെസ്റ്റ്മെൻറ് ഭവന മേഖലകളിൽ അണുബാധ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് കൊറോണയുമായി ബന്ധപ്പെട്ട ഉന്നത ഉപദേശക സമിതി ചെയർമാൻ ഡോ. ഖാലിദ് അൽ ജറല്ല പറഞ്ഞു. സ്വദേശികളെക്കാൾ പ്രവാസികളിൽ ആണ് കോവിഡ് ബാധയും ആശുപത്രി പ്രവേശനവും കൂടുതൽ എന്നും അദ്ദേഹംം പറഞ്ഞു