അനധികൃത താമസക്കാർക്ക് ആഭ്യന്തരമന്ത്രാലയം വീണ്ടും സമയപരിധി നീട്ടി നൽകാൻ ആലോചിക്കുന്നു

0
15

കുവൈത്ത് സിറ്റി : മാനുഷിക പരിഗണനയുടെ പേരിൽ കുവൈത്തിലെ അനധികൃത താമസക്കാർക്ക് ആഭ്യന്തരമന്ത്രാലയം വീണ്ടും സമയപരിധി നീട്ടി നൽകാൻ ആലോചിക്കുന്നതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ  ലോകത്ത് എല്ലായിടത്തുമുള്ള  ആരോഗ്യ പ്രതിസന്ധിയും തന്മൂലം കുവൈത്തിൽ ഏർപ്പെടുത്തിയ യാത്ര നിരോധനവും പരിഗണിച്ചാണ്  വീണ്ടും സമയപരിധി നീട്ടി നൽകാൻ ആലോചിക്കുന്നതെന്ന്  അൽ റായി പത്രം റിപ്പോർട്ട് ചെയ്തു.

ഇക്കഴിഞ്ഞഏപ്രിൽ പകുതിയോടെ, ആഭ്യന്തരമന്ത്രി അനധികൃത താമസക്കാർക്കുള്ള ഗ്രേസ് പിരീഡ് ഒരു മാസം കൂടി നീട്ടി നൽകിയിരുന്നു. അത് ഈ ശനിയാഴ്ച അവസാനിക്കാനിരിക്കെയാണ് സമയപരിധി വീണ്ടുംംം നീട്ടിനൽകാൻ കുവൈത്ത് ആഭ്യന്തരമന്ത്രി തമർ അൽ അലി ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഓരോ സമയപരിധി നീട്ടി നൽകുമ്പോഴും രാജ്യത്തെ അനധികൃത താമസക്കാരോട് അവരുടെ രേഖകൾ നിയമസാധുതയുള്ള താക്കി മാറ്റുവാൻ അപേക്ഷകൾ നൽകാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു. ആഗോള കൊറോണ വൈറസ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ മാർച്ചിൽ ആദ്യത്തെ ഗ്രേസ് പിരീഡ് ആരംഭിക്കുകയും 2020 മെയ് മാസത്തിൽ അവസാനിക്കുകയും ചെയ്തിരുന്നു. തുടർന്നുള്ളള മാസങ്ങളിൽ എല്ലാം  അനധികൃത താമസക്കാർക്ക് ഗ്രേസ് പിരീഡ് തുടർന്നുും അനുവദിച്ചു കൊണ്ടിരുന്നു.